Download Android App

ഹാദിയയുടെ വിവാഹത്തിന് സുപ്രീം കോടതിയുടെ അംഗീകാരം


ന്യൂഡൽഹി∙ വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹം നിയമപരമെന്ന് സുപ്രീംകോടതി. ഇവരുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി. 2017 മേയ് 24നാണ് ഹൈക്കോടതി ഇവരുടെ വിവാഹം റദ്ദാക്കിയത്. ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ ജഹാൻ സമർപ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്. കേസിലെ അന്തിമ വാദം ഉച്ചയ്ക്കു മുൻപു പൂർത്തിയായി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു കേസ് പരിഗണിച്ചത്.
 വിവാഹം എന്നത് രണ്ടു വ്യക്തികൾ തമ്മിലുള്ള തീരുമാനമാണ്. അതിൽ മൂന്നാമത് ഒരാൾക്ക് ഇടപെടാനാവില്ല. പ്രായപൂർത്തിയായ ഒരാൾ വിവാഹം കഴിക്കാൻ എടുത്ത തീരുമാനത്തെ ബഹുമാനിക്കേണ്ടതാണ്.അതിനാൽ, വിവാഹ വിഷയത്തിൽ എൻ.ഐ.എ ചൂണ്ടിക്കാട്ടിയ കാരണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഹാദിയയുടെ വിവാഹം ഒഴിച്ച് ഭർത്താവ് ഷെഫിൻ ജഹാനെതിരായ കേസുകളിൽ അന്വേഷണം നടത്താമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിവാഹം ഇന്ത്യയുടെ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീർച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

വിവാഹം ഒഴികെയുള്ള വിഷയങ്ങളിൽ എൻ.ഐ.എക്ക് അന്വേഷണം തുടരാം. തീവ്രവാദ ബന്ധമുണ്ടെങ്കിൽ ഷെഫിൻ ജഹാനും ഹാദിയക്കും എതിരെ കേസെടുക്കാം. കുറ്റക്കാരെങ്കിൽ ഷെഫിൻ ജഹാൻ അടക്കം ഉള്ളവർക്കെതിരെ നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കി.
മലയാളം ബ്രെയ്ക്കിംഗ് ന്യൂസുകള്‍ മൊബൈലില്‍ ലഭിക്കാന്‍ 'Breaking News Kerala' ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ: https://play.google.com/store/apps/details?id=com.breaking.news.kerala

No comments

Powered by Blogger.