Download Android App

കൊമ്പൊടിഞ്ഞ് കൊമ്പന്‍മാര്‍;സൂപ്പര്‍കപ്പ് മോഹം തുലാസില്‍


ഐ.എസ്.എല്‍ നാലാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ദയനീയ പരാജയത്തോടെ മടങ്ങാനാണ് വിധി. പ്ലേഓഫില്‍ നിന്ന് നേരത്തെ തന്നെ പുറത്തായ ബ്ലാസ്റ്റേഴ്‌സിനെ ബെംഗളൂരു എഫ്.സി. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
ഇരു ടീമുകൾക്കും ഫലം പ്രശ്നമാകില്ല എന്നതുകൊണ്ട് തന്നെ വിരസമായ മത്സരമാണ് കണ്ടീരവയിൽ ഇന്ന് കണ്ടത്. മികച്ച അവസരങ്ങൾ ഒന്നും ഇരുടീമുകളും ഇന്ന് സൃഷ്ടിച്ചില്ല. ജാക്കിചന്ദ് സിംഗിന് ആദ്യ പകുതിയിൽ പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയുമായി. രണ്ടാം പകുതിയിൽ അവസാന മിനുട്ടുകളിൽ യുവതാരം സഹൽ അബ്ദുൽ സമദ് സബ്ബായി ഇറങ്ങി എങ്കിലും മികവ് തെളിയിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. കളി സമനിലയാകും എന്ന് കരുതിയ നിമിഷമാണ് മികു 91ആം മിനുട്ടിൽ കേരളത്തിന്റെ വല കുലുക്കുന്നത്. പരാജയം ഉറപ്പിച്ച കേരളം ഇഞ്ച്വറി ടൈമിൽ തന്നെ രണ്ടാം ഗോളും വഴങ്ങി. ഉദാന്ത സിംഗാണ് ബെംഗളൂരുവിന്റെ രണ്ടാം ഗോൾ നേടിയത്.

ലീഗ് മത്സരങ്ങൾ അവസാനിച്ചപ്പോൾ 18 മത്സരങ്ങളിൽ നിന്ന് 25 പോയന്റിൽ കേരളം ഈ സീസൺ അവസാനിപ്പിച്ചു. ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ ഉള്ളത് എങ്കിലും അടുത്ത മത്സരം ജയിച്ചാൽ മുംബൈ സിറ്റിക്കും 26 പോയന്റോടെ ആറാം സ്ഥാനത്തെത്തും.
മലയാളം ബ്രെയ്ക്കിംഗ് ന്യൂസുകള്‍ മൊബൈലില്‍ ലഭിക്കാന്‍ 'Breaking News Kerala' ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ: https://play.google.com/store/apps/details?id=com.breaking.news.kerala

No comments

Powered by Blogger.