Download Android App

ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രിംകോടതി നീട്ടി




ന്യൂഡൽഹി ∙ ബാങ്ക് അക്കൗണ്ടും മൊബൈൽ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. കേന്ദ്ര സർക്കാർ അനുവദിച്ച 2018 മാർച്ച് 31 എന്ന സമയപരിധിയാണ് കോടതി നീട്ടി നൽകിയത്. ഇക്കഴിഞ്ഞ ഡിസംബറിലാണു കേന്ദ്രം കാലാവധി നീട്ടിയത്. എന്നാൽ ആധാറിനെ ചോദ്യം ചെയ്തുള്ള ഹർജികളിൽ അന്തിമ വിധി വരും വരെ ബന്ധിപ്പിക്കൽ നിർബന്ധമാക്കരുതെന്നാണു കോടതി നിർദേശം. തത്കാൽ പാസ്പോർട്ടുകൾക്ക് ഇപ്പോൾ ആധാർ നിർബന്ധമാക്കരുതെന്നും കോടതി നിർദേശിച്ചു.
നേരത്തെ മാര്‍ച്ച്‌ 31വരെ ആയിരുന്നു ആധാര്‍ ബന്ധിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിരുന്നത്. ഈ സമയപരിധി സബ്‌സിഡി അടക്കമുള്ള മറ്റ്  സേവനങ്ങള്‍ക്ക് ബാധകമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

മലയാളം ബ്രെയ്ക്കിംഗ് ന്യൂസുകള്‍ മൊബൈലില്‍ ലഭിക്കാന്‍ 'Breaking News Kerala' ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ: https://play.google.com/store/apps/details?id=com.breaking.news.kerala

No comments

Powered by Blogger.