Download Android App

വീട്ടമ്മ വെട്ടേറ്റ് മരിച്ച നിലയിൽ



എറണാകുളം: പുത്തൻവേലിക്കരയിൽ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയിൽകണ്ടെത്തി. പുത്തൻവേലിക്കര ഡേവിസിന്‍റെ ഭാര്യ മോളി(60) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് കരുതപ്പെടുന്നത്. മാനസിക വൈകല്യമുള്ള മകനോടൊപ്പമാണ് ഇവർ കഴിഞ്ഞിരുന്നത്. സംഭവത്തെക്കുറിച്ച് മകൻ പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകുന്നത്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.


മലയാളം ബ്രെയ്ക്കിംഗ് ന്യൂസുകള്‍ മൊബൈലില്‍ ലഭിക്കാന്‍ 'Breaking News Kerala' ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ: https://play.google.com/store/apps/details?id=com.breaking.news.kerala

No comments

Powered by Blogger.